Wednesday, 14 September 2016

ഓണം മലയാളികള്‍ കുടിച്ച്‌ തന്നെ ആഘോഷിച്ചു: വിറ്റത് 410 കോടിയുടെ മദ്യം



ഓണത്തിന് മലയാളികള്‍ കുടിച്ച വറ്റിച്ചത് 409.55 കോടിയുടെ മദ്യം. മുന്‍ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ദ്ധനവാണിത്. 353.08 കോടിയായിരുന്നു ഇത്. ബീവറേജസ് പുറത്തു വിട്ട കഴിഞ്ഞ എട്ട് ദിവസത്തെ കണക്കാണിത്.

ഒന്നുമുതല്‍ ഉത്രാടം വരെയുള്ള കണക്കില്‍ 532.34 കോടിയുടെ മദ്യാമാണ് ബീവറേജില്‍ നിന്നും വിറ്റുപോയത്. എങ്കിലും ഉത്രാടത്തിന് ഒരു കോടിയുടെ മദ്യവില്‍പ്പന കുറഞ്ഞു 58.01 കോടിയിലെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 59 കോടിയായിരുന്നു. ഇരിങ്ങാലക്കുടയാണ് സംസ്ഥാനത്ത് മദ്യം വിറ്റതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 53.84 ലക്ഷം രൂപയുടെ മദ്യമാണ് ഉത്രാടത്തിന് മാത്രം വിറ്റത്. എന്നും ഒന്നാം സ്ഥാനത്തെത്താറുള്ള ചാലക്കുടി ഇത്തവണ പിന്നിലേക്ക് പോയി.
40 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

മദ്യത്തിനൊപ്പം പാലിനും ഓണക്കാലത്ത് ആവശ്യക്കാര്‍ ഏറെയായിരുന്നു. അധികം പാലിനായി സംസ്ഥാനം അയല്‍ സംസ്ഥാനങ്ങളേയും ആശ്രയിച്ചു. മില്‍മയ്ക്കും ഓണക്കാലത്ത് വന്‍ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

No comments:

Post a Comment