കണ്ണൂരിലെ സ്കൂള്‍ ജീവനക്കാരന്റെ കൊലപാതകം: പ്രതി കസ്റ്റഡിയില്‍
തളിപ്പറമ്ബ്• പറശിനിക്കടവ് സ്കൂളിലെ ജീവനക്കാരന്‍ കുറ്റിക്കോല്‍ മുണ്ടപ്രം പുതിയ പുരയില്‍ രജീഷ് (35) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ബക്കളം സ്വദേശിയായ രാഗേഷിനെയാണ് ഇന്നലെ അര്‍ധരാത്രിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു തളിപ്പറമ്ബ് പൊലീസിനു കൈമാറിയ ഇയാളെ സിഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ അഞ്ചിനു കാണാതായ രജീഷിന്റെ അഴുകിയ മൃതദേഹം തിരുവോണദിവസമാണു ബക്കളത്തെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പ്രതി ബക്കളം സ്വദേശിയായ രാഗേഷാണെന്നു സൂചന ലഭിച്ചിരുന്നു. കൃത്യനിര്‍വണത്തിനുശേഷം ഗള്‍ഫിലേക്കു കടന്ന ഇയാളെ അവിടെയുള്ള ബന്ധുക്കളുടെ സഹായത്തോടെ തിരിച്ചുവരുത്തുകയായിരുന്നു.
രാഗേഷിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കണ്ണൂര്‍ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ തളിപ്പറമ്ബിലെത്തും.
No comments:
Post a Comment