സൗമ്യ വധക്കേസില്‍ നിര്‍ണായകമായ 15 തെളിവുകള്‍
തൃശൂര്‍• സൗമ്യ വധക്കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ 15 തെളിവുകള്‍.
1. സംഭവസമയത്ത് സൗമ്യ ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്തു.
2. 04895-ാം നമ്ബര്‍ കംപാര്‍ട്ട്മെന്റില്‍ ഗോവിന്ദച്ചാമിയെ കണ്ടെന്ന സാക്ഷി മൊഴി.
3. സൗമ്യയുടെ നിലവിളി കേട്ടെന്ന പരിസരവാസികളുടെ മൊഴി.
4. കംപാര്‍ട്ട്മെന്റില്‍നിന്നു ലഭിച്ച വസ്തുക്കള്‍, സൗമ്യയുടെ ഹെയര്‍പിന്‍ അടക്കമുള്ള വസ്തുക്കളും ഗോവിന്ദച്ചാമിയുെട ഷര്‍ട്ടിന്റെ ബട്ടന്‍സും.
5. സംഭവം നടന്നെന്നു കരുതുന്ന സമയത്തു പരിസരത്തു ഗോവിന്ദച്ചാമിയെ കണ്ടെന്ന മൊഴി.
6. സൗമ്യയുടെ ദേഹത്തെ ഗോവിന്ദച്ചാമിയുടെ നഖക്ഷതങ്ങള്‍, ഗോവിന്ദച്ചാമിയുടെ ദേഹത്തെ സൗമ്യയുടെ നഖക്ഷതങ്ങള്‍.
7. സൗമ്യയുടെ ശരീരത്തില്‍നിന്ന് ബീജ ഭാഗങ്ങള്‍ കണ്ടെത്തി.
8. സൗമ്യയുടെ വസ്ത്രങ്ങളില്‍ ഗോവിന്ദച്ചാമിയുടെ ശരീരത്തിലെ സ്രവങ്ങള്‍ കണ്ടെത്തി.
9. സൗമ്യയുടെ ജാക്കറ്റില്‍നിന്നും ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടില്‍നിന്നും ബീജഭാഗങ്ങള്‍ കണ്ടെത്തി.
10. സൗമ്യയുടെ നഖത്തിനുള്ളില്‍നിന്നു കണ്ടെടുത്തത് ഗോവിന്ദച്ചാമിയുടെ തൊലിയും രക്തവും.
11. ഗോവിന്ദച്ചാമിയുെട ഡിഎന്‍എ പരിശോധനാ ഫലം
12. ഡോ.ഹിതേഷ് ശങ്കറിനോടു ഗോവിന്ദച്ചാമി നടത്തിയ കുറ്റസമ്മതം.
13. മരണകാരണം പീഡനമാണെന്നും അക്രമമാണെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
14. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ഗോവിന്ദച്ചാമിയുടെ കയ്യില്‍നിന്നു കണ്ടെത്തി.
15. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ പാലക്കാട് പുതുപ്പരിയാരത്ത് ഉപയോഗിച്ചതായി കണ്ടെത്തി.
No comments:
Post a Comment