ലിബിയയില്‍ ബന്ദിയാക്കപ്പെട്ട ഇന്ത്യന്‍ അധ്യാപകരെ മോചിപ്പിച്ചു
ന്യുഡല്‍ഹി: ലിബിയില്‍ ബന്ദികളാക്കിയിരുന്ന രണ്ട് ഇന്ത്യന്‍ അധ്യാപകരെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ആന്ധ്രാപ്രദേശ് സ്വദേശി ടി.ഗോപാലകൃഷ്ണ, തെലങ്കാന സ്വദേശി സി. ബലറാം കൃഷ്ണന്‍ എന്നിവരെയാണ് വിട്ടയച്ചത്. ഇവരെയും മറ്റു രണ്ട് സഹപ്രവര്‍ത്തകരെയും കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
ഭീകരര്‍ തട്ടിക്കൊണ്ടുപോയ റായ്ചൂര്‍ സ്വദേശി ലക്ഷ്മികാന്ത് രാമകൃഷ്ണ (37), ബംഗലൂരു സ്വദേശി മുള്‍ബാഗില്‍ വിജയ് കുമാര്‍ (56) എന്നിവര്‍ ഏതാനും ദിവസത്തിനു ശേഷം രക്ഷപ്പെട്ടിരുന്നു. ഉത്തര ലിബിയയിലെ സിര്‍ത്തെ യൂണിവേഴ്സിറ്റിയിലെ അധ്യാപകരായിരുന്നു ഇവര്‍. ഇന്ത്യയിലേക്കു മടങ്ങുന്നതിനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പുറപ്പെടവേ സിര്‍ത്തെയ്ക്ക് 50 കിലോമീറ്റര്‍ മുന്‍പ് ഒരു ചെക്ക്പോസ്റ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
No comments:
Post a Comment