Wednesday, 14 September 2016

സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊന്ന ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; ഹൈക്കോടതി ശരിവച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി; ബലാത്സംഗത്തിന് മാത്രം ശിക്ഷ നല്‍കി കോടതി; വീഴ്ച്ചയായത് പ്രോസിക്യൂഷന്റെ വാദ മുഖങ്ങള്‍; നീതി കിട്ടിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് സൗമ്യയുടെ മാതാവ്



ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല. പ്രതി നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി അല്‍പസമയത്തിനുള്ളില്‍ വിധി പറഞ്ഞു. ഹൈക്കോടതി ശരിവച്ച വധശിക്ഷ സുപ്രീംകോടതി തള്ളി. വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗോവിന്ദച്ചാമി അപ്പീല്‍ നല്‍കിയിട്ടുള്ളത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് 10.30ന് വിധി പഞ്ഞത്.

അതേസമയം, നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് സൗമ്യയുടെ മാതാവ് സുമതി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നീതി ലഭിക്കുന്നതിന് ഏതറ്റം വരേയും പോകും. ഗോവിന്ദചാമി പുറത്തിറങ്ങിയാല്‍ ഇനിയും സൗമ്യമാരുണ്ടാകുമെന്നും അയാളെ പോലെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും സൗമ്യയുടെ മാതാവ് പറഞ്ഞു. കേസില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍ പറഞ്ഞു.

സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിനു തെളിവുണ്ടോ എന്നു അപ്പീല്‍ പരിഗണിക്കുമ്ബോള്‍ സുപ്രീംകോടതി ആരാഞ്ഞിരുന്നു. സാഹചര്യത്തെളിവുകള്‍ പ്രകാരം ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവില്ലെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷിച്ചത്. സൗമ്യയെ ട്രെയിനില്‍ നിന്നു ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിനു തെളിവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു. ഗോവിന്ദച്ചാമിക്കു വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ വിധി ചോദ്യംചെയ്ത് ഇയാള്‍ നല്‍കിയ അപ്പീലിലാണ് വിധി പറയാനിരിക്കുന്നത്.

ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സര്‍ക്കാരിനായി ഹാജരായത്. ഗോവിന്ദച്ചാമി സൗമ്യയെ ബലാല്‍സംഗം ചെയ്തതിനു തെളിവുണ്ട്. എന്നാല്‍, മാനഭംഗത്തിനു ശേഷം കൊലപ്പെടുത്തിയതിനു തെളിവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

No comments:

Post a Comment